Times Kerala

ശബരിമലയിൽ ആയിരം പേർ മാത്രം

 
ശബരിമലയിൽ ആയിരം പേർ മാത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ദി​വ​സം 1,000 പേ​ര്‍​ക്ക് മാ​ത്രമേ ദ​ര്‍​ശ​ന​ അ​നു​മ​തി ന​ല്കു​ക​യു​ള്ളു എ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്.അ​വ​ധി ദി​ന​ങ്ങ​ളാ​യ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 2,000 പേ​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​ന് ക്ര​മീ​ക​ര​ണം ഉ​ണ്ടാ​വും. മ​ണ്ഡ​ല​പൂ​ജ, മ​ക​ര​വി​ള​ക്ക് ദി​വ​സ​ങ്ങ​ളി​ല്‍ 5,000 പേ​ര്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കുമെന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ന്‍. വാ​സു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പ്ര​വേ​ശ​ന​ത്തി​നു വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്ക് ചെ​യ്യ​ണം. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് എ​ന്നി​വ ക​രു​ത​ണം. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​യും 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ​യും അ​നു​വ​ദി​ക്കി​ല്ല.നി​ല​യ്ക്ക​ല്‍, പമ്പ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് സം​വി​ധാ​നം ഒ​രു​ക്കും. ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന​വ​ര്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ദേ​വ​സ്വം പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു

Related Topics

Share this story