Nature

‘ഇന്നത്തെ കോൺഗ്രസ് പാർട്ടിക്ക് ഗാന്ധിജിയുടെ ആദർശങ്ങളുടെ നിഴൽപോലുമില്ല’; വിജയ് രൂപാണി

ഗാന്ധിനഗർ: മഹാത്മ ഗാന്ധിയുടെ ആദർശങ്ങളുടെ നിഴൽപോലുമില്ല ഇന്നത്തെ കോൺഗ്രസ് പാർട്ടിക്കെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നവംബർ 3ന് എട്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽനിന്ന് വളരെ അകലെയാണ്. ഇപ്പോഴത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ പാർട്ടിയല്ല, വെറും രാഹുൽ ഗാന്ധിയുടെ മാത്രം പാർട്ടിയാണ്.’ – വിജയ് രൂപാണി പറഞ്ഞു. മുൻ കോൺഗ്രസ് എംഎൽഎയെ 25 കോടിക്കു ബിജെപി വാങ്ങിയെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസ് സ്വന്തം എംഎൽഎമാരെ പോലും പരിഗണിക്കുന്നില്ല. അവർ പാർട്ടി വിടുമ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു. 25 കോടിക്കു ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയെ മുഴുവനായി വാങ്ങാമെന്നും വിജയ് രൂപാണി പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.