Times Kerala

പുൽവാമ ആക്രമണത്തിൽ  പങ്കുണ്ട് : വിവാദ പ്രസ്താവനയുമായി   പാക് മന്ത്രി ഫവാദ് ചൗധരി

 
പുൽവാമ ആക്രമണത്തിൽ  പങ്കുണ്ട് : വിവാദ പ്രസ്താവനയുമായി   പാക് മന്ത്രി ഫവാദ് ചൗധരി

 

 

പുല്‍വാമ ആക്രമണത്തിലെ പിന്നിലെ പങ്ക് വെളിപ്പെടുത്തി പാക് മന്ത്രി ഫവാദ് ചൗധരി. ആക്രമണം നേട്ടമാണെന്നും ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്നും ഫവാദ് ചൗധരി പാക് ദേശീയ അസംബ്ലിയില്‍ പറഞ്ഞു. വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നതാണ്  ഫവാദ് ചൗധരിയുടെ പ്രസ്താവന.

ഇന്ത്യക്കാരെ അവരുടെ വീട്ടില്‍ വച്ചു തന്നെ തട്ടി. പുല്‍വാമ ഞങ്ങളുടെ നേട്ടമാണ്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്. ഇതായിരുന്നു പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന. രണ്ട് വര്‍ഷത്തിന് ശേഷം പാക് മന്ത്രി തന്നെയാണ് ഇക്കാര്യം പാക് ദേശീയ അസംബ്ലിയില്‍ അറിയിച്ചത് .

എന്നാല്‍ പ്രസ്താവന ബഹളത്തിന് കാരണമായതോടെ മന്ത്രി തന്നെ പ്രസ്താവന മാറ്റിമറിക്കാനുള്ള ശ്രമവും നടത്തി .പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് വസ്തുത ഇന്ത്യ  നേരത്തെ ആരോപിച്ചതാണ്എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

Related Topics

Share this story