Times Kerala

അധ്യാപകനെ തലയറുത്ത് കൊന്ന  സംഭവത്തിൽ  ന്യായീകരണവുമായി  ‌ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

 
അധ്യാപകനെ തലയറുത്ത് കൊന്ന  സംഭവത്തിൽ  ന്യായീകരണവുമായി  ‌ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

 

മലേഷ്യ :ഫ്രാന്‍സില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അധ്യാപകനെ തലയറുത്ത് കൊന്ന സംഭവത്തിൽ ന്യായീകരണവുമായി ‌ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. മുസ്ലീങ്ങള്‍ക്ക് കോപിക്കാനും, ആളുകളെ കൊല്ലാനും അവകാശമുണ്ടെന്ന് ട്വിറ്ററിലൂടെ മുഹമ്മദ് പ്രതികരിച്ചു.“മതത്തെ മാറ്റി നിര്‍ത്തിയാല്‍ കോപാകുലരായ എല്ലാവരും കൊല്ലും. അതില്‍ ഭൂരിഭാഗം പേരും മുസ്ലീങ്ങള്‍ ആയിരുന്നു. പൂര്‍വ്വകാല കൂട്ടക്കൊലകള്‍ക്ക് പകരമായി കോപിക്കാനും ദശലക്ഷക്കണക്കിന് ഫ്രഞ്ച് ജനതയെ കൊല്ലാനും മുസ്ലീങ്ങള്‍ക്ക് അവകാശമുണ്ട്.”  എന്ന  മുഹമ്മദ് പങ്കുവെച്ചു.ഫ്രാൻസിൽ അദ്ധ്യാപകന്റെ കൊലപാതകത്തിന് പിന്നാലെ മതമൗലിക വാദികളെ പിന്തുണച്ച് മഹാതിർ ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു.

Related Topics

Share this story