Nature

സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക് ആപ്പിളിന്റെ അംഗീകാരം

മംഗളൂരു: സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക് ആപ്പിളിന്റെ അംഗീകാരം. പയ്യന്നൂർ സ്വദേശിയായ പി വി ജിഷ്ണു എന്ന 22 കാരനാണ് ആപ്പിൾ വെബ് സെർവർ ക്രെഡിറ്റ് അംഗീകാരം നൽകിയത്. ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഷ്ണു സുരക്ഷാ പിഴവ് കണ്ടെത്തിയത്. ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള എത്തിക്കൽ ഹാക്കർമാർ പങ്കെടുക്കുന്ന പരിപാടിയാണ് ബഗ്ഗ് ബൗണ്ടി പ്രോഗ്രാം.

ആപ്പിൾ ഡൊമൈനുകളിലേയും ഡിവൈസുകളിലേയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് വെബ് സെർവർ ക്രെഡിറ്റ് നൽകുന്നത്. ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും മാറ്റം വരുത്താനുമടക്കം ഹാക്കർമാർക്ക് കഴിയുമായിരുന്ന സുരക്ഷാ വീഴ്ച്ചയാണ് ജിഷ്ണു കണ്ടെത്തിയത്. ഇതിന്റെ പരിഹാര മാർഗങ്ങളും ജിഷ്ണു കണ്ടെത്തി ആപ്പിളിനെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ആപ്പിൾ സുരക്ഷാ വീഴ്ച്ച പരിഹരിക്കുകയും ജിഷ്ണുവിനെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്നാണ് വെബ സെർവർ ക്രെഡിറ്റ് നൽകി ആദരിച്ചത്.

മൈക്രോസോഫ്റ്റ്, ഇന്റൽ, ഡെൽ, ഓപ്പോ എന്നിങ്ങനെ നാൽപ്പതിലധികം വെബ്‌സൈറ്റുകളുടെ സുരക്ഷ പിഴവ് ചൂണ്ടിക്കാട്ടി ഹാൽ ഓഫ് ഫെയിം അംഗീകാരവും പ്രതിഫലവും ഉൾപ്പെടെ ജിഷ്ണു നേരത്തെ നേടിയിട്ടുണ്ട്. കണ്ണൂർ പയ്യന്നൂരിനടുത്തുള്ള കാങ്കോൽ സ്വദേശിയാണ് ജിഷ്ണു. മാത്തിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിഎസ്‌സി പഠനം പൂർത്തിയാക്കിയ ജിഷ്ണു ബഹുരാഷ്ട്ര കമ്പനിയായ ജാസ്പ്. കോമിന്റെ സോഫ്റ്റ്‌വെയർ ഡവലപറായാണ് ജോലി ചെയ്യുന്നത്.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.