Nature

യുവതിയുടെ ആത്മഹത്യ; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ഭർതൃപീഡനത്തിന് കേസ്

കാസർകോട് : കരിവേടകത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പീഡനത്തിന് കേസ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും, കുറ്റിക്കോൽ പഞ്ചായത്ത് അംഗവുമായ ജോസ് പനത്തട്ടേലിനെതിരെയാണ് കേസ്. ഭർതൃപീഡനത്തിനും, ആത്മഹത്യാ പ്രേരണയ്ക്കുമാണ് ജോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒക്ടോബർ 20 നാണ് കരിവേടകം സ്വദേശിനിയായ ജിനോ ജോസിനെ വിഷം കഴിച്ച് അവശനിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിലിരിക്കെ 25 ന് മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ജോസ് ആണ് ഉത്തരവാദിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോസിനെതിരെ കേസെടുത്തത്. ജോസിന് പുറമേ മാതാവ് മേരിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.