Times Kerala

വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തതിലും കൂടുതല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു..; പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി പൂനം ബജ്‌വ.!

 
വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തതിലും കൂടുതല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു..; പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി പൂനം ബജ്‌വ.!

‘മൊഡാതി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയ താരമാണ് പൂനം ബജ്‌വ. തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ തിളങ്ങിയ താരം സേവല്‍ എന്ന സിനിമയിലൂടെ തമിഴിലും എത്തി. 2011-ല്‍ ചൈന ടൗണ്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്.ഇപ്പോളിതാ
പ്രണയത്തിലാണെന്ന് വെള്ളിപ്പെടുത്തിയിരിക്കുകയാണ് നടി പൂനം ബജ്‌വ. സുനീല്‍ റെഡ്ഡി ആണ് പൂനത്തിന്റെ കാമുകന്‍. സുനീലിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇക്കാര്യം പൂനം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. തന്റെ എല്ലാമെല്ലാമാണ് സുനീല്‍ എന്ന ഹൃദ്യമായ കുറിപ്പും പൂനം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

”ജന്മദിനാശംസകള്‍ സുനീല്‍..എന്റെ എല്ലാം എല്ലാം. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. നിന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ…വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തതിലും കൂടുതല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു..” എന്നാണ് പൂനം കുറിച്ചിരിക്കുന്നത്.

Related Topics

Share this story