Times Kerala

വര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്

 
വര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്

ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദ്യുതിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദ്യുതി തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. സ്വവര്‍ഗാനുരാഗിയാണെന്നും ആത്മസുഹൃത്തുമായി പ്രണയത്തിലാണെന്നുമാണ് ദ്യുതി പറഞ്ഞത്.

എന്നാല്‍ മൂത്ത സഹോദരി ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ജയിലിടയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഭാര്യയെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് സഹോദരനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എനിക്കും അതു തന്നെ സംഭവിക്കുമെന്നാണ് ഭീഷണി. എന്നാല്‍ എന്റെ മൗലീക അവകാശത്തില്‍ വിശ്വസിക്കുന്നതിനാല്‍ തുറന്നുപറയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദ്യുതി പറഞ്ഞു.

Related Topics

Share this story