Times Kerala

മാതൃദിനത്തിൽ മക്കള്‍ അമ്മയെ സഹായിക്കുന്ന വീഡിയോ ഫേസ്ബുക്ക് സ്ഥാപകന്‍ പങ്കുവച്ചു

 
മാതൃദിനത്തിൽ മക്കള്‍ അമ്മയെ സഹായിക്കുന്ന വീഡിയോ ഫേസ്ബുക്ക് സ്ഥാപകന്‍ പങ്കുവച്ചു

എപ്പോഴും ഫേസ്ബുക്കില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ സക്കര്‍ബര്‍ഗിന്റെ മക്കളെ കണ്ട് പഠിക്കണം. മാതൃദിനത്തിലാണ് മക്കള്‍ അമ്മയെ സഹായിക്കുന്ന വീഡിയോ ഫേസ്ബുക്ക് സ്ഥാപകന്‍ പങ്കുവച്ചത്. വീഡിയോ വൈറലാകുകയും ചെയ്തു.

മക്കളായ മാക്‌സും ഓഗസ്റ്റും അടുക്കളയില്‍ അമ്മയെ പാത്രം കഴുകി സഹായിക്കുന്നതാണ് വീഡിയോ. ഒരാള്‍ സിങ്കിനടുത്തു നിന്ന് സ്പൂണും ഫോര്‍ക്കും കഴുകുന്നു. അടുത്തയാളാവട്ടെ അത് വാങ്ങി ശ്രദ്ധയോടെ അടുക്കി വയ്ക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ അമ്മ പ്രസില്ല ചാന്‍ കഴുകാനായി വീണ്ടും പാത്രം കൊണ്ട് വന്ന് മക്കളെ ഏല്‍പ്പിക്കുന്നു.

Related Topics

Share this story