Times Kerala

മിനികൂപ്പര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്‌.!

 
മിനികൂപ്പര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്‌.!

മിനികൂപ്പര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്‌. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്വാക്ക് എഡിഷനാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. സൈഡ്വാക്ക് എഡിഷന്റെതായി ഇന്ത്യയ്ക്കായി അനുവദിച്ച 15 കാറുകളില്‍ ഒന്നാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. കുടുംബസമേതമാണ് താരം പുതിയ കാര്‍ വാങ്ങാന്‍ എത്തിയത്.

2007ല്‍ ഇന്ത്യയിലെത്തിയ മിനി കണ്‍വേര്‍ട്ടബിളിന്റെ ആദ്യ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സൈഡ്വാക്ക്. 44.90 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറും വില

Related Topics

Share this story