Times Kerala

‘ഈ’ കഴിവാണ് സച്ചിനില്‍ നിന്ന് കോലിയെ വ്യത്യസ്‌തനാക്കുന്നതെന്ന് മുന്‍ ഓസീസ് താരം ആന്‍ഡി ബിച്ചല്‍

 
‘ഈ’ കഴിവാണ് സച്ചിനില്‍ നിന്ന് കോലിയെ വ്യത്യസ്‌തനാക്കുന്നതെന്ന് മുന്‍ ഓസീസ് താരം ആന്‍ഡി ബിച്ചല്‍

സിഡ്‌നി: മത്സരം ഫിനിഷ് ചെയ്യാനുള്ള കഴിവാണ് സച്ചിനില്‍ നിന്ന് കോലിയെ വ്യത്യസ്‌തനാക്കുന്നതെന്ന് മുന്‍ ഓസീസ് താരം ആന്‍ഡി ബിച്ചല്‍. എം എസ് ധോണിയാണ് കോലിയുടെ ഫിനിഷിംഗ് കഴിവ് മിനുക്കിയെടുത്തതെന്നും ബിച്ചല്‍ പറഞ്ഞു.

എം എസ് ധോണിയ‍ുടെ പിന്തുണ കോലിയെ ഏറെ സഹായിച്ചിട്ടുണ്ട്. അത് നടപ്പാക്കാനും വമ്പന്‍ മത്സരങ്ങളില്‍ നന്നായി ഫിനിഷ് ചെയ്യാനും കോലിക്കാകുന്നു. ബൗളിംഗില്‍ മധ്യ ഓവറുകളില്‍ ധോണിയുടെ ഉപദേശങ്ങള്‍ കോലിക്കാവശ്യമാണെന്നും ബിച്ചല്‍ പറഞ്ഞു. ധോണിയെ അടുത്തറിയുന്ന താരമാണ് ബിച്ചല്‍. ഐപിഎല്ലില്‍ ചെന്നൈ അഞ്ച് സീസണുകളില്‍ സൂപ്പര്‍ കിംഗ്‌സിന്‍റെ ബൗളിംഗ് പരിശീലകനായിരുന്നു ബിച്ചല്‍.

Related Topics

Share this story