Times Kerala

വഴിയാത്രക്കാരിയെ കടന്നു പിടിച്ചു, പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്

 
വഴിയാത്രക്കാരിയെ കടന്നു പിടിച്ചു, പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്

ബെംഗളൂരു: വഴിയാത്രക്കാരിയെ കടന്നു പിടിക്കുകയും, ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്.അതിരാവിലെ 5 മണിയോടെ ചെറിയ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന 40 കാരിയെ ലൈംഗികമായി ഉപദ്രവിച്ച 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജെ.സി.നഗറിന് സമീപം ആണ് സംഭവം.ഇടവഴിയിലൂടെ മെയിന്‍ റോഡിലേക്ക് നടക്കുകയായിരുന്ന സ്ത്രീയെ യുവാവ്‌ കടന്ന് പിടികുകയായിരുന്നു,സ്ത്രീ തന്‍റെ ചെരുപ്പ് ഊരി യുവാവിനോടെ മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു,എന്നാല്‍ യുവാവ്‌ വീണ്ടും അവര്‍ക്ക് എതിരെ അടുക്കുകയായിരുന്നു.സ്ത്രീ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും തന്‍റെ ചെരുപ്പുകൊണ്ട് യുവാവിനെ തിരിച്ചു ആക്രമിക്കുകയും ചെയ്തു. ഇതോടെ യുവാവ്‌ ഓടി രക്ഷപ്പെട്ടു.

ഉച്ചയോടെ യുവതി ഡി.ജെ.ഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി,ഉടന്‍ തന്നെ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എടുക്കുകയും അതില്‍ നിന്ന് താര ദത്ത അല്ലെങ്കില്‍ ചോട്ടു എന്ന് പേരുള്ള സ്ഥിരം കുറ്റവാളി ആണ് ഇത് ചെയ്തത് എന്ന് പോലീസ് മനസ്സിലാക്കി.ഇയാള്‍ മുന്‍പ് വാഹന മോഷണത്തിനടക്കം അറസ്റ്റില്‍ ആയിട്ടുണ്ട്‌.6-7 സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് യുവാവ്‌ തന്‍റെ വീടിലേക്ക്‌ ഓടിപ്പോകുന്ന ചിത്രം പോലീസിന് ലഭിച്ചു.തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഡി.ജെ.ഹള്ളിയില്‍ മോദി നഗറില്‍ ആണ് ഇയാളുടെ വീട്.

Related Topics

Share this story