Times Kerala

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വശീകരിച്ചു നഗ്നചിത്രങ്ങൾ പകർത്തി, ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; 23കാരൻ അറസ്റ്റിൽ

 
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വശീകരിച്ചു നഗ്നചിത്രങ്ങൾ പകർത്തി, ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; 23കാരൻ അറസ്റ്റിൽ

കാസർകോട് : പെൺകുട്ടിയുടെ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 23കാരൻ അറസ്റ്റിലായി.  മലപ്പുറം വാഴക്കാട് ചെറുവായൂർ മട്ടുപുറത്തു വീട്ടിൽ എം. അനുകൃഷ്ണൻ എന്ന കിച്ചു വിനെയാണ് ബേഡകം പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത് എന്നിവർ മലപ്പുറം വാഴക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

2020 മാർച്ച്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം പൊലീസ് പരിധിയിലെ 17 കാരിയുടെ നഗ്നചിത്രം യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അനുകൃഷ്ണൻ വശീകരിച്ച് പകർത്തിയ  അർദ്ധ നഗ്നചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത ബേഡകം പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കോവിഡ് ടെസ്റ്റും വൈദ്യ പരിശോധനയും നടത്തിയ ശേഷം വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Topics

Share this story