Times Kerala

ശി​വ​ശ​ങ്ക​ർ അ​ഞ്ചാം പ്ര​തി; ഏഴു ദിവസത്തേക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

 

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ ഏഴു ദിവസത്തേക്ക് എ​ൻ​ഫോ​ഴ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ച്ചി ജി​ല്ല സെ​ക്ഷ​ൻ​സ് കോ​ട​തിയാണ് ശി​വ​ശ​ങ്ക​റെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. പതിനാല് ദിവസത്തേക്കായിരുന്നു ഇ​ഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ഇതിനിടെ, ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും തു​ട​ർ​ച്ചാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും ശി​വ​ശ​ങ്ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു.ശി​വ​ശ​ങ്ക​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ഇ​ഡിയും കോ​ട​തി​യെ അ​റി​യി​ച്ചു.

ശി​വ​ശ​ങ്ക​ർ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഇ​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​റു​ടെ അ​ടു​ത്ത് കൊ​ണ്ടു​പോ​വാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.തു​ട​ർ​ച്ച​യാ​യി ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്യ​രു​ത്. മൂ​ന്ന് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യു​ന്പോ​ൾ ഒ​രു മ​ണി​ക്കൂ​ർ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ട​തി ഇ​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ശി​വ​ശ​ങ്ക​റി​ന് മൂ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​നും കോ​ട​തി അ​നു​മ​തി ന​ൽ​കി.

Related Topics

Share this story