Times Kerala

വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ; ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ

 
വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ; ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ

ഭുവനേശ്വർ: ഡയറിഫാമിനെതിരെ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി ഉടമയിൽ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. കേസിൽ ഇനി  ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ഭുവനേശ്വർ ഡിസിപി ഉമാശങ്കർ ദാഷ് വാർത്താമ്മേളനത്തിൽ അറിയിച്ചു. ഒരു വെബ് ന്യൂസ് ചാനലിലുള്ളവരാണ് അറസ്റ്റിലായത്.

ഡയറി ഫാം  ഉടമയിൽ  നിന്ന് 1.64 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.ഇതിൽ 24,000 രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു. തങ്ങളുടെ വെബ്സൈറ്റിൽ മോശമായി വാർത്തനൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്. തെറ്റായ വാർത്ത നൽകുമെന്നും ഡയറി ഫാം റെയ്ഡ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ആദ്യം 99,000 രൂപയും പിന്നീട് 31,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി. രണ്ടുകാറുകളും നാല് ബൈക്കുകളും പൊലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ വെബ് ചാനലിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി.ഭീഷണിപ്പെടുത്തി പണം തട്ടിയത് സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ അന്വേഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. അഡീഷണൽ കമ്മീഷണര്‍ രേഖ ലൊഹാനിയാണ് ടാസ്ക് ഫോഴ്സ് മേധാവി. ഒക്ടോബർ 19ന് ഭുവനേശ്വറിലും കട്ടക്കിലും ടാസ്ക് ഫോഴ്സ് നിലവിൽ വന്നു.

Related Topics

Share this story