Times Kerala

ശിവശങ്കറിന്റെ അറസ്റ്റ് :മുഖ്യമന്ത്രി രാജി വെയ്ക്കണം 

 
ശിവശങ്കറിന്റെ അറസ്റ്റ് :മുഖ്യമന്ത്രി രാജി വെയ്ക്കണം 

 

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതോടെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഒരു സംഭവത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഭരണാധികാരത്തെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു.

115 ദിവസമായി ഈ കേസ് അന്വേഷണം നടക്കുകയാണ്. ഗുരുതരമായ കുറ്റങ്ങളാണ് എം. ശിവശങ്കര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്ന്  എന്നതിൽ സംശയമില്ല.

Related Topics

Share this story