Times Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം

 
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം

 

കോട്ടയം: ഹരിതകേരളം മിഷന്‍റെ സുരക്ഷിത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം. ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 30 അടി ഉയരവുമുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) യിലാണ് ഇവിടെ മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരിക്കുന്നത്. പുനരുപയോഗ സാധ്യമായവ സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനവും ഇവിടെയുണ്ട്.

 

ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇമേജ് എന്ന ഏജന്‍സിയും അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമാണ് ഏറ്റെടുത്ത് നീക്കം ചെയ്തത്. ജൈവ മാലിന്യങ്ങള്‍ തൂമ്പൂര്‍മുഴി മാതൃകയിലുള്ള സംവിധാനത്തില്‍ ഇവിടെ തന്നെ സംസ്കരിച്ച് വളമാക്കിമാറ്റുകയായിരുന്നു. എം.സി.എഫിന്‍റെ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് ഇവിടെ സന്ദര്‍ശനം നടത്തിയ ജില്ലാ കലക്റ്റർ എം.അഞ്ജന മെഡിക്കല്‍ കോളേജ് അധികൃതരെയും ഇവിടെ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ അംഗങ്ങളെയും അനുമോദിച്ചു.

Related Topics

Share this story