Times Kerala

ഇനി ആരൊക്കെയാണ് വീഴുന്നതെന്നു കണ്ടറിയണം 

 
ഇനി ആരൊക്കെയാണ് വീഴുന്നതെന്നു കണ്ടറിയണം 

 

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവികമായ നടപടിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വലിയ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് എം. ശിവശങ്കര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് അല്ലാതെ മറ്റ് വഴികളില്ല.

തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈയിലുണ്ട്. നിയമ നടപടികള്‍ ഉണ്ടാകണം. ഇനി ആരൊക്കെയാണ് വീഴാന്‍ പോകുന്നതെന്നത് കേരള ജനതയ്ക്ക് അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

Related Topics

Share this story