Times Kerala

മുംബൈ ഇന്ത്യൻസിനു 5 വിക്കറ്റ് ജയം

 
മുംബൈ ഇന്ത്യൻസിനു 5 വിക്കറ്റ് ജയം

 

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.സൗരഭ് തിവാരി (5), കൃണാൽ പാണ്ഡ്യ 10) എന്നിവരും വേഗം മടങ്ങി. തിവാരിയെ സിറാജിൻ്റെ പന്തിൽ ദേവ്ദത്ത് ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ പാണ്ഡ്യ ചഹാലിൻ്റെ പന്തിൽ മോറിസ് പിടിച്ച് പുറത്തായി. ഇതിനിടെ 29 പന്തുകളിൽ സൂര്യകുമാർ യാദവ് ഫിഫ്റ്റി തികച്ചു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹർദ്ദിക് പാണ്ഡ്യ-സൂര്യകുമാർ യാദവ് സഖ്യം മുംബൈയെ വീണ്ടും ട്രാക്കിലെത്തിച്ചു. 51 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 19ആം ഓവറിൽ ഹർദ്ദിക്കിനെ (17) പുറത്താക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Related Topics

Share this story