Times Kerala

ശിവശങ്കറിന്റെ വൈദ്യപരിശോധന നടത്തി

 
ശിവശങ്കറിന്റെ വൈദ്യപരിശോധന നടത്തി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ വൈദ്യപരിശോധനകള്‍ക്ക് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ തിരിച്ചെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എം. ശിവശങ്കറിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി ശിവശങ്കര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വിശദാമായ പരിശോധനകള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിന് ശേഷമാണ് ഇഡി ഓഫീസിലേക്ക് ശിവശങ്കറെ തിരിച്ചെത്തിച്ചത്.

Related Topics

Share this story