Times Kerala

സൗദിയിൽ 416പേർക്ക് കൂടി കോവിഡ്

 
സൗദിയിൽ 416പേർക്ക് കൂടി കോവിഡ്

റിയാദ് : സൗദിയിൽ 416പേർക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3,46,047ഉം മരണസംഖ്യ 5348ഉംആയതായി ആരോഗ്യമന്ത്രലയം അറിയിച്ചു. . മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്.

433 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,32,550ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. നിലവിൽ 8149 പേരാണ് ചികിത്സയിലുള്ളത്. അതിൽ 769 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ മദീനയിലാണ് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്.

Related Topics

Share this story