Times Kerala

ഹോക്കി; ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

 
ഹോക്കി; ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ജിന്‍ചിയോന്‍: ദക്ഷിണ കൊറിയക്കെതിരായ ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു ജയം. ഒന്നിനെതിരേ രണ്ട് ഗോളിനാണ് ആതിഥേയരെ ഇന്ത്യ കീഴടക്കിയത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരംനാളെ നടക്കും.20-ാം മിനിറ്റില്‍ ലാല്‍റെമിയാമി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 40-ാം മിനിറ്റില്‍ നവ്‌നീത് കൗര്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. 48-ാം മിനിറ്റില്‍ ഷിന്‍ ഹെയ്ജിയോംഗ് ആതിഥേയര്‍ക്കായി ഒരു ഗോള്‍ മടക്കി.

Related Topics

Share this story