മിമിക്രി കലാകാരൻ റഫീഖ് മാത്തോട്ടം കുഴഞ്ഞു വീണു മരിച്ചു

കല്യാണ സദസ്സിൽ കലാപരിപാടിക്കിടെ മിമിക്രി കലാകാരൻ കുഴഞ്ഞു വീണു മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് ഇന്നലെ രാത്രി തിരുവണ്ണൂരിൽ പരിപാടിക്കിടെ കുഴഞ്ഞു വീണത്. ഉടനെ പിവി എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെലിവിഷൻ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തുന്ന റഫീഖ് കാലിക്കറ്റ്‌സൂപ്പർ ജോക്‌സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു.

പരേതനായ ചക്കുംകടവ് എൻഎസ് മുഹമ്മദ് എന്ന മാനുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഫഹ് മിത. മക്കൾ ഇനായത്ത്, തമീം. 11.30 ന് മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം 12.30 മാത്തോട്ടം ഖബർസ്ഥാനിൽ സംസ്‌കരിക്കും.

Loading...
You might also like

Comments are closed.