Times Kerala

സുരേഷ് ഗോപി തോല്‍വിയേറ്റ് വാങ്ങുമെന്ന് സര്‍വെ റിപ്പോര്‍ട്ട്

 
സുരേഷ് ഗോപി തോല്‍വിയേറ്റ് വാങ്ങുമെന്ന് സര്‍വെ റിപ്പോര്‍ട്ട്

തിരുവനന്തപുരം:തൃശൂരില്‍ എന്‍ഡിഎ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി താര സ്ഥാനാര്‍ഥി സുരേഷ് ഗോപി തോല്‍വിയേറ്റ് വാങ്ങുമെന്ന് കെെരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ റിപ്പോര്‍ട്ട്.തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസ് വിജയിക്കുമെന്നാണ് സര്‍വെ പ്രവചനം. എല്‍ഡിഎഫിന് 39.2 ശതമാനം വോട്ട് ലഭിക്കുമ്ബോള്‍ യുഡിഎഫിന് 37.1 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് 21.6 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു.

Related Topics

Share this story