Times Kerala

എന്‍ജികെയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
എന്‍ജികെയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ശെല്‍വരാഘവന്‍ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എന്‍ജികെ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം. സായി പല്ലവി, രാകുല്‍ പ്രീത് എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ദേവരാജ്, ഉമാ പദമനാഭന്‍, തലൈവാസല്‍ വിജയ്, ബാല സിങ്, രാമമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് എസ്.ആര്‍ പ്രകാശ്‌ബാബുവും, എസ്. ആര്‍ പ്രഭുവും ചേര്‍ന്നാണ്. . ശെല്‍വരാഘവന്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീതം യുവാന്‍ ശങ്കര്‍ രാജ ആണ്. ശിവകുമാര്‍ വിജയന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Related Topics

Share this story