Times Kerala

അടിമാലിയില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; ഒരാൾ ഓടി രക്ഷപ്പെട്ടു

 
അടിമാലിയില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; ഒരാൾ ഓടി രക്ഷപ്പെട്ടു

ഇടുക്കി: അടിമാലിയില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പണിക്കന്‍കുടി സ്വദേശി ആല്‍ബിന്‍ ജോസഫാണ് നാര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ സഹായി രാജേഷ് നാര്‍ക്കോട്ടിക് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. അടിമാലി ടൗണില്‍ കഞ്ചാവ് കൈമാറുവാനായി ആല്‍ബിനും സഹായി രാജേഷും ഓട്ടോറിക്ഷയില്‍ കാത്തിരിക്കുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ അടിമാലി നാര്‍ക്കോട്ടിക് സംഘം നാല് കിലോ നൂറ് ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് സംഘത്തെ കണ്ട് രാജേഷ് ഓടി രക്ഷപ്പെട്ടു. പ്രതികള്‍ രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച് വച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു.പ്രതികള്‍ കമ്പത്തു നിന്നും വനത്തിലൂടെ കഞ്ചാവ് തലച്ചുമടായി അതിര്‍ത്തി കടത്തി കൂടിയ വിലക്ക് വില്‍പന നടത്തി വരികയായിരുന്നു. ആല്‍ബിനും രാജേഷും മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രാജേഷിനായി നാര്‍ക്കോട്ടിക് സംഘം അന്വേഷണം ഊര്‍ജിതമാക്കി.

Related Topics

Share this story