Times Kerala

മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ; കൊലപ്പെടുത്താൻ ശ്രമിച്ചത് മാതാവ് ദുർമന്ത്രവാദം നടത്തുന്നതായി സ്വപ്നം കണ്ടതിനെ തുടർന്നെന്ന് മൊഴി

 
മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ; കൊലപ്പെടുത്താൻ ശ്രമിച്ചത് മാതാവ് ദുർമന്ത്രവാദം നടത്തുന്നതായി സ്വപ്നം കണ്ടതിനെ തുടർന്നെന്ന് മൊഴി

കുവൈറ്റ് സിറ്റി: ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ കുവൈത്തിൽ അറസ്റ്റിൽ. ഹവാലി ഗവർണേറ്റിലെ അൽ സൽമിയ ഏരിയയിലാണ് ക്രൂര സംഭവം നടന്നത്.സംഭവത്തിനു പിന്നാലെ പ്രതിയായ കുവൈത്തി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മാതാവ് ദുർമന്ത്രവാദം നടത്തുന്നതായി സ്വപ്നം കണ്ടതിനെ തുടർന്നാണ്  കത്തി ഉപയോഗിച്ച് അവരെ കൊല്ലാൻ ശ്രമിച്ചത് എന്നാണ് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നത്.

മന്ത്രവാദം ചെയ്യുന്നതിൽ നിന്നും മാതാവിനെ തടയാനാണ് കൊല്ലാൻ ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞതായാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഒരു യുവാവ് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് അവിടെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കയ്യിൽ കത്തിയുമായി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. ഇയാളുമായി സംസാരിച്ച ഉദ്യോഗസ്ഥർ യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും കത്തി മാറ്റുകയും ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിഞ്ഞത്.

മുൻപൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി മാസത്തിൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാൽ, മകനെതിരെ കേസുകൊടുക്കാൻ മാതാവ് തയാറായില്ല. തന്റെ മകൻ മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ആശുപത്രിയിൽ ചികിൽസയിലാണെന്നുമാണ് മാതാവിന്റെ പ്രതികരണം.

Related Topics

Share this story