Times Kerala

കാര്‍ത്തി ചിത്രം ‘സുല്‍ത്താ’ന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു.!

 
കാര്‍ത്തി ചിത്രം ‘സുല്‍ത്താ’ന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു.!

നടന്‍ കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സുല്‍ത്താന്‍’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. രൗദ്ര ഭാവത്തില്‍ ചാട്ടയുമായി നില്‍ക്കുന്ന കാര്‍ത്തിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ആക്ഷന്‍ ത്രില്ലറായാണ് സുല്‍ത്താന്‍ ഒരുങ്ങുന്നത്. ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുല്‍ത്താന്‍.

നടി രശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക.

Related Topics

Share this story