Times Kerala

സൈക്കിളിൽ (നടന്ന് ) പോളിംഗ് ബൂത്തിലെത്തി ബീഹാർ മുഖ്യമന്ത്രി.!! (Video)

 
സൈക്കിളിൽ (നടന്ന് ) പോളിംഗ് ബൂത്തിലെത്തി ബീഹാർ മുഖ്യമന്ത്രി.!! (Video)

ഗയ ; കോവിഡ് വ്യാപനത്തിനിടെ ആരംഭിച്ച ബിഹാർ തെരഞ്ഞെടുപ്പിൽ സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തി ബീഹാർ മുഖ്യമന്ത്രി പ്രേംകുമാർ. സൈക്കിളിനു പുറത്തിരുന്ന്( നടന്നാണ്) പ്രേംകുമാർ ബൂത്തിലെത്തിയത്. കൂടെ അണികളും ഉണ്ടായിരുന്നു.

ഒരു കാൽ സൈക്കിളിന്റെ പെടലിലും മറു കാൽ താഴെയും ചവുട്ടി നടക്കുന്ന പ്രേംകുമാറിന്റെ വീഡിയോ നിമിഷനേരത്തിനുള്ളിൽ വയറലായിരിക്കുകയാണ്. ഇയാൾക്ക് മര്യാദയ്ക്ക് നടന്നു പൊയ്ക്കൂടേ ,ഒൺലി ആക്ടിങ് , ചിരി നിർത്താൻ വയ്യ തുടങ്ങിയ വിവിധ ഭാഷകളിലുള്ള പരിഹാസവും തമാശയുമൊരുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കനത്ത സുരക്ഷയ്ക്കിടെ നടക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിന്റെ ഏറ്റവും രസകരമായ കാഴ്ചയാണിതെന്ന് ട്വിറ്ററിൽ പലരും കുറിച്ചു. അസാമൂഹിക അകലം എവിടെ എന്നും നാടകമാണെന്നുമൊക്കെ കമന്റുകൾ വന്നു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുവേണം തെരഞ്ഞെടുപ്പിൽ ഏതാണ് എന്നിരിക്കെ മന്ത്രി തന്നെ അത് പാലിക്കാതെയാണ് എത്തിയതെന്നും ആക്ഷേപമുയർന്നു.

ബിഹാറിലെ 71 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് അവസാനഘട്ടത്തിൽ വോട്ടുചെയ്യാൻ സാധിക്കും. സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി ബൂത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Related Topics

Share this story