Times Kerala

സൈജു കുറുപ്പും പ്രിയങ്ക നായരും ഒന്നിക്കുന്നു.!

 
സൈജു കുറുപ്പും പ്രിയങ്ക നായരും ഒന്നിക്കുന്നു.!

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിൽ നായികയായി നടി പ്രിയങ്ക നായര്‍ എത്തുന്നു. ‘അന്താക്ഷരി’യില്‍ എന്നാണ് ചിത്രത്തിന്റെ പേര്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിതുര വനപ്രദേശത്ത് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ത്രില്ലര്‍ ചിത്രമായ ഒരുങ്ങുന്ന അന്താക്ഷരിയില്‍ നഴ്‌സായും സൈജുവിന്റെ ഭാര്യയായുമാണ് പ്രിയങ്ക വേഷമിടുന്നത്.

അതിജീവന അന്വേഷണാത്മക ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ സിഐയുടെ വേഷത്തിലാണ് സൈജു അഭിനയിക്കുന്നത്. സുധി കോപ്പ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വിജയ് ബാബു, ബിനു പപ്പു, സുജിത് വാസുദേവ് എന്നിവരും അന്താക്ഷരിയില്‍ വേഷമിടുന്നു.

 

Related Topics

Share this story