Times Kerala

18 പേരെ ഭീകരരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ

 
18 പേരെ ഭീകരരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ

 

ഹിസ്ബുള്‍ തലവന്‍ സയ്യിദ് സല്ലാഹുദ്ദീനും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ റിയാസ് ഭട്കൽ, ഇക്ബാല്‍ ഭട്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു‌എ‌പി‌എ) അനുസരിച്ചാണു നടപടി.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍,ജെയ്ഷ നേതാവ് ഇബ്രാഹിം അഥർ, യൂസഫ് അസർ; പാർലമെന്റ് ആക്രമണത്തിലെ പ്രധാന ഗൂഡാലോചനക്കാരനായ ജെ‌എം മേധാവി മസൂദ് അസറിന്റെ സഹോദരൻ റൗഫ് അസ്ഖർ,സയ്യിദ് സലാവുദ്ദീൻ, ദാവൂദിന്റെ അടുത്ത സഹായികളായ ഛോട്ട ഷക്കീൽ, അനീസ് ഷെയ്ഖ് എന്നിവരെ കൂടാതെ 1993 ലെ സ്‌ഫോടനങ്ങളിൽ ടൈഗർ മേമനും ഉൾപ്പെടുന്നു.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെയും ഭീകരതയോട് അസഹിഷ്ണുത പുലർത്തുന്ന നയത്തെയും ശക്തിപ്പെടുത്തി മോദി സർക്കാർ 18 പേരെ കൂടി യു‌എ‌പി‌എയുടെ വ്യവസ്ഥകൾ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇവർ അതിർത്തിക്കപ്പുറത്തുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍ അവര്‍ നിരന്തരം പങ്കാളികളാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറ‍ഞ്ഞു.

Related Topics

Share this story