Times Kerala

യുഎഇയില്‍ 1,390 പേര്‍ക്ക് കൂടി കോവിഡ് 

 
യുഎഇയില്‍ 1,390 പേര്‍ക്ക് കൂടി കോവിഡ് 

 

അബുദാബി : യുഎഇയില്‍ ചൊവ്വാഴ്ച്ച 1,390 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 127,624ഉം, മരണസംഖ്യ 482ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.1,708 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 122,458ആയി ഉയർന്നു. നിലവില്‍ 4,684 പേര്‍ ചികിത്സയിലാണ്. 110,807 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.66 ദശലക്ഷമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

Related Topics

Share this story