Nature

ഫെയ്സ്ബുക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നു; ആരോപണത്തെ തുടർന്ന് പോളിസി ഡയറക്ടര്‍ രാജിവച്ചു

ഫെയ്സ്ബുക് ഇന്ത്യ പോളിസി ഡയറക്ടര്‍ അൻഖി ദാസ് രാജിവച്ചു. പക്ഷപാതിത്വ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ് രാജി വച്ചത്. ഫെയ്സ്ബുക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു ആരോപണം. രാഷ്ട്രീയക്കാരുടെ വിദ്വേഷപ്രസംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോഷ്യൽ നെറ്റ്‌വർക്കിങ് ഭീമൻ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണത്തിൻ മേലാണ് രാജി.

‘പൊതുജനസേവനത്തോടുള്ള താൽപര്യം തുടരുന്നതിന് അങ്കി തന്റെ റോളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. അവരുടെ സേവനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’. – ചൊവ്വാഴ്ച വൈകീട്ട് ഫെയ്സ്ബുക് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിത് മോഹൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഒൻപത് വർഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളർച്ചയിൽ മിസ് ദാസ് ഒരു പ്രധാന പങ്കുവഹിച്ചുവെന്നും ‘വളരെയധികം സംഭാവനകൾ’ നൽകിയിട്ടുണ്ടെന്നും മോഹൻ പ്രസ്താവനയിൽ പറഞ്ഞു.

ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ രാഷ്ട്രീയ ഉള്ളടക്കം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കമ്പനിയിലെ ജീവനക്കാരിൽ നിന്നും സർക്കാരിൽ നിന്നും ചോദ്യങ്ങൾ നേരിട്ടതിന് ശേഷമാണ് അങ്കി ദാസിന്റെ രാജി. ഫെയ്സ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാൾ സ്ട്രീറ്റ് ജേണലാണ് രംഗത്തു വന്നത്. രണ്ടു തവണയാണ് വാൾ സ്ട്രീറ്റ് ജേണൽ അങ്കി ദാസിനെതിരെ ആരോപണവുമായി രംഗത്തു വരുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.