Nature

ഇന്ത്യൻ പൗരൻമാരായ ആർക്കും ജമ്മു-കശ്മീരിൽ ഭൂമി വാങ്ങാം; സർക്കാർ ഉത്തരവിനെതിരെ ഒമർ അബ്ദുള്ള

ശ്രീനഗർ: കശ്മീർ നിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം മോദി സർക്കാർ റദ്ദാക്കിയതിനെ എതിർത്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സർക്കാരിന്റെ പുതിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് ജമ്മു കശ്മീരിൽ ഭൂമി വാങ്ങാമെന്നുള്ള കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

“ജമ്മു കശ്മീരിലെ ഭൂവുടമസ്ഥ നിയമത്തിൽ കൊണ്ടുവന്ന മാറ്റം അംഗീകരിക്കാൻ കഴിയില്ല. ഭേദഗതി കാർഷികേതര ഭൂമി വാങ്ങുമ്പോൾ താമസാവകാശ രേഖ നൽകുന്നത് ഇല്ലാതാക്കുകയും, കൃഷി ഭൂമിയുടെ കൈമാറ്റം എളുപ്പമാക്കുകയും ചെയ്യും. ജമ്മു കശ്മീർ ഇപ്പോൾ വിൽപ്പന ചരക്കായി മാറിയിരിക്കുന്നു. പാവപ്പെട്ട ചെറിയ ഭൂവുടമകൾ ദുരിതത്തിലാകും.” – ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

നേരത്തെ ജമ്മു കശ്മീരിൽ സ്ഥിരതാമസക്കാരായവർക്ക് മാത്രമേ ഭൂമി വാങ്ങാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ നിയമത്തിനാണ് കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്. ഇത് ജമ്മു കശ്മീരിനെ സ്വന്തം സ്വത്തായി അനുഭവിച്ച് പോന്ന രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോൺഫറൻസിനും, പിഡിപിക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.