Nature

സ്വിഗ്ഗി… 30,000 രൂപ സാലറി തട്ടിപ്പ്; യുവാവിന്‍െറ കുറിപ്പ് വൈറല്‍

തൊഴിലിന്‍െറ പേരില്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സ്വിഗ്ഗിയുടെ അത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ യുവാവ് കുറിച്ച പോസ്റ്റ് വൈറലാകുകയാണ്. 30,000 രൂപ സാലറി പരസ്യം കാണുമ്ബോള്‍ മനസില്‍ ലഡു പൊട്ടുക തന്നെ ചെയ്യൂ. ജോലിക്കിറങ്ങാന്‍ വേണ്ടത് ബൈക്ക്,സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി.ഒപ്പം ബാഗിന് 550 രൂപയും. കടം മേടിച്ചും അല്ലാതെയും ബാഗും വാങ്ങി ജോലിക്കിറങ്ങിയാല്‍ മാസം 5000 രൂപ പോലും കിട്ടില്ല. എന്താണേലും കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്‍െറ പൂര്‍ണരൂപം

Swiggy 30,000 രൂപ സാലറി

എന്ന പത്ര പരസ്യം നിങ്ങള്‍ കണ്ടു കാണുമല്ലോ. ഞാനും കണ്ടു.

ജോലിക്കിറങ്ങാന്‍ വേണ്ടത് ബൈക്ക്,സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി..ഒപ്പം ബാഗിന് 550 രൂപയും.

കടം വാങ്ങിയ കാശുമായി *swiggy പരസ്യം ഉള്ള ബാഗു* വാങ്ങി.

ഫ്രണ്ടിനെ സോപ്പ് ഇട്ടു 100 രൂപക്ക് എണ്ണയും അടിച്ചു. ജോലിക്കു കയറി… …

സാലറി കിട്ടുമ്ബോള്‍ തിരിച്ചു കൊടുക്കാല്ലോ..

*ആദ്യ ദിവസം 79 രൂപ കിട്ടി.*

സാരമില്ല ആദ്യ ദിനമല്ലേ…

പിറ്റേന്നും 100 രൂപ പെട്രോള്‍……

പാര്‍ട്ട് ടൈം മാറ്റി ഫുള്‍ ടൈം ആക്കി….

140 കിട്ടി….

Savings 100 പിറ്റേ ദിവസം ആ സേവിങ്‌സിന് എണ്ണയും അടിച്ചു…(കടം പിന്നെ തീര്‍ക്കാം)

(ഒരു വീക്കില്‍ 1558,പെട്രോള്‍ കഴിഞ്ഞു 800 കിയില്‍ ഉണ്ട്,ആഹാരം വീട്ടില്‍ നീന്നു കിട്ടി.അല്ലേല്‍)

ഇതേ പരിപാടി തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു…

ഇത് എന്റെ മാത്രം പ്രേശ്നമല്ല..

*ഞങ്ങള്‍ 130 പേരുടെ പ്രശ്നമാണ്…*

ഞങ്ങള്‍ ഇത് swiggy യുടെ അധികാരികളില്‍ അറിയിച്ചു..

3 മീറ്റിംഗ് കൂടി…

പ്രേശ്നങ്ങള്‍ ഉന്നയിച്ചു…

ഈ രീതിയില്‍ എങ്ങാനാണ് സര്‍ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞ 30000 പോയിട്ട് മാസം 5000 എങ്കിലും നേടി എടുക്കുന്നത്….

പ്രശ്ന പരിഹാരം അടുത്ത ദിവസത്തെ പത്ര പരസ്യത്തില്‍ വന്നു….

*പുതിയ ആഡ്..നിങ്ങള്ക്ക് മാസം 15,000 നേടാം….*

ഇനി കുറക്കാന്‍ പറ്റില്ല…..

കുറച്ചാല്‍ ജോലിക്കായി ആരും വരില്ല….

ഇനി ആരും ഈ സുഖിപ്പിക്കല്‍ പരസ്യത്തില്‍ വീഴരുത്…

Swiggy യില്‍ സേവനം ചെയ്യാന്‍ നിങ്ങള്‍ ചെയേണ്ടതു…

നമ്മള്‍ തന്നെ എണ്ണ അടിക്കണം, നമ്മള്‍ 11 മണിക്കൂറും ഓടി എല്ലാരേയും ഊട്ടുക,(100KM കൂടുതല്‍ ദൂരം,

But കണക്കില്‍ അത് പെടില്ല….

One side കൂട്ടിയാല്‍ മതി…)

അവസാനം 3000 രൂപയ്ക്കു എണ്ണ അടിച്ചു ബാക്കി മിച്ചം 2000 കിട്ടിയാല്‍ ലൈഫ് ജിംഖാ ലാല….

*ലാഭവും ഇല്ല,നഷ്ടവും ഇല്ല….*

*കഷ്ടപ്പാടും, നെട്ടോട്ടവും മിച്ചം..*

Swiggy പരസ്യത്തില്‍ പറയുന്നത് മുഴുവനും കള്ളമാണ്…

*സത്യത്തില്‍ ഈ പരസ്യം വഞ്ചന കുറ്റത്തിന് അര്‍ഹം അല്ലേ….*

പിന്നെ Swiggy പരസ്യം ഉള്ള ബാഗ് നമ്മള്‍ എന്തിനാണ് പൈസ കൊടുത്തു വാങ്ങുന്നത്…

എന്തിനാണ് ഒരു പരസ്യം കണ്ടു എനിക്ക് പറ്റിയ അബദ്ധം ഇവിടെ എഴുതുന്നത്..???

swiggy യെ പൂട്ടിക്കാന്‍ ഒന്നും പറ്റില്ല…

*ആ പരസ്യം കണ്ട് ആരും ഈ ജോലിക്കു പോയി തലവെക്കാതിരിക്കാന്‍ ആണീ എഴുത്തു…*

തെളിവുകള്‍ക്കായി എന്റെ earings ന്റെ സ്ക്രീന്‍ ഷോട്ട്, ഞങ്ങള്‍ ഉന്നയിച്ച പ്രഷനങ്ങളുടെവീഡിയോസ്,പത്ര കട്ടിങ്

എന്നിവ വെച്ചേക്കാം….

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.