Times Kerala

ഓഡോക്സ് സോഫ്റ്റ് ഹബ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

 
ഓഡോക്സ് സോഫ്റ്റ് ഹബ് കോഴിക്കോട്  സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കോഴിക്കോട്: വാണിജ്യമേഖലയിലെ സുപ്രധാന സാങ്കേതിക വിദ്യയാ ഓഡോയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഓഡോക്സ് സോഫ്റ്റ് ഹബ് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

നിരവധി അന്താരാഷ്ട്ര ഉപഭോക്താക്കളുള്ള ഈ സംരംഭം ആരോഗ്യ മേഖല, ഇ-കൊമേഴ്സ്, പിഒഎസ്, സിആര്‍എം, എച് ആര്‍ എം എന്നീ ഓഡോ സേവനങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഇതിനു പുറമേ വെബ് ഡിസൈനിംഗ് ആന്‍ഡ് ഡെവലപ്മന്‍റ്, മൊബൈല്‍ ആപ്പ് ഡെവലപ്മന്‍റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലും ഓഡോക്സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

സിദ്ദിഖ് കെ, മൂസ പി, മുഹമ്മദ് നിയാസ്, മുഹമ്മദ് ഷിയാസ് എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ കമ്പനിയില്‍ നിന്നുണ്ടാകുമെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു.

സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ കെ വി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Related Topics

Share this story