Times Kerala

ദി ഗാംബ്ലറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ദി ഗാംബ്ലറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആന്‍സണ്‍ പോള്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദി ഗാംബ്ലര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു മെക്‌സിക്കന്‍ അപാരത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗാംബ്ലര്‍.ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ഡയാന ഹമീദാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ ആദ്യ ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും ഇത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ആനിയനായി തിളങ്ങിയ ആന്‍സണ്‍ പോള്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story