Times Kerala

മിണ്ടാപ്രാണികൾക്ക് താങ്ങായി വൺനസിന്റെ ‘വാട്ടർ ബൗൾസ്’

 
മിണ്ടാപ്രാണികൾക്ക്  താങ്ങായി വൺനസിന്റെ ‘വാട്ടർ ബൗൾസ്’

വേനലിലും മഴയിലും തെരുവിലലയുന്ന ഒരിറ്റു ജലമോ, പലപ്പോഴും ഭക്ഷണമോ ലഭിക്കാറില്ല.ആരും തന്നെ അതോട്ടു പരിഹരിക്കാറുമില്ല.മതിയായ ഭക്ഷണമോ ജലമോ ലഭിക്കാതെ തെരുവ് നായകൾ ചത്തൊടുങ്ങുന്നതും പതിവ് കാഴ്ച്ചയാണ് .എന്നാൽ, അത് കണ്ടറിഞ്ഞ് മിണ്ടാപ്രാണികൾക് ആശ്വാസമാകുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കതൃക്കടവിലെ ‘വൺനെസ്’ എന്ന കൂട്ടായ്മ ‘വാട്ടർ ബൗൾസ്’ എന്ന് പേരിട്ടിരിക്കുന്ന വൺനെസിന്റെ പുത്തൻ ആശയം തെരുവിലലയുന്ന പക്ഷ്യമൃഗാദികൾക്കായി ഫീഡിങ് യൂണിറ്റ് എന്നതാണ്.

ദാഹിച്ചു വലയുന്ന പക്ഷിമൃഗാദികൾക്ക് ഇവർ പ്രത്യേകം സജ്ജികരിച്ച ഫീഡിങ് യൂണിറ്റിൽ ഭക്ഷണവും വെള്ളവും നൽകുന്നു.മൂന്നു തട്ടുകളായാണ് ഫീഡിങ് യൂണിറ്റ് ഡിസൈനർ ചെയ്തിരിക്കുന്നത്.ഏറ്റവും താഴത്തെ തട്ടിൽ പൂച്ച,തെരുവ് നായകൾ പശു തുടങ്ങിയ മൃഗങ്ങൾക്കും,മുകളിലത്തെ തട്ടിൽ പക്ഷികൾക്കുമാണ് ഭക്ഷണവും,വെള്ളവും സജ്ജികരിച്ചിരിക്കുന്നത്. മധ്യ ഭാഗത്തുള്ള തട്ടിൽ പാത്രങ്ങളും മറ്റും സൂക്ഷിക്കാനുള്ള തരത്തിലും സജ്ജികരിച്ചിട്ടുണ്ട്.

ഭക്ഷണം നൽകുന്നത് നാടൻ മൺചട്ടികളിലെന്ന പ്രതേകതയും ഇതിനുണ്ട്.പക്ഷികൾ മൃഗങ്ങൾ എന്നിവയ്ക്ക് സ്വകാര്യാർത്ഥം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് മൺപാത്രങ്ങളും സജ്ജീകരിച്ചിരിക്കുന്നത് .മനുഷ്യരുടെ അധികം ശല്യമില്ലാത്ത മറ്റുള്ളവർക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഒതുങ്ങിയ സ്ഥലങ്ങളിലാണ് ഫീഡിങ് യൂണിറ്റ് സ്ഥാപിക്കുക.

കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ “വാട്ടർ ബൗൾസ്” സ്ഥാപിച്ചു കഴിഞ്ഞു .നിരവധി ആളുകളാണ് ഇപ്പോൾ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഘ്യപിച്ചു എത്തിയിക്കുന്നത് കതൃക്കടവിലുള്ള ” വൺനെസ് “എന്ന കൂട്ടായിമയുടെ നേതൃത്യത്തിൽ “വാട്ടർ ബൗൾസ്”ഉൾപ്പെടെയുള്ള പക്ഷി മൃഗാദികൾക് താങ്ങാകുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ ചെയ്ത് വരാറുണ്ട് .തെരുവ് നായ്ക്കൾ പൂച്ച എന്നിവയുടെ ദത്തെടുക്കൽ, പരിപാലനം എന്നിവയും ഈ കൂട്ടായിമയുടെ നേതൃത്യത്തിൽ നടന്നു വരുന്നു.യുവാക്കളുൾപ്പെടെ നിരവധി ആളുകൾ കൂട്ടായിമയുടെ ഭാഗമാണ്.

Related Topics

Share this story