Times Kerala

വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ രൂക്ഷ വിമര്‍ശനം

 
വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ രൂക്ഷ വിമര്‍ശനം

ലോക്​സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ നടന്‍ വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ രൂക്ഷ വിമര്‍ശനം. ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്.മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റ് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട പ്രതികരിച്ചു.മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ താരത്തിനെതിരെ കേസ് എടുക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.നടന്‍ സല്‍മാന്‍ ഖാനുമായുള്ള ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളായും ഒടുവില്‍ അഭിഷേകുമായുള്ള വിവാഹത്തെയും കുടുംബജീവിതത്തെയും തിരഞ്ഞെടുപ്പ് ഫലമായും വിശേഷിപ്പിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്.

Related Topics

Share this story