Nature

വി​ജ​യ​ദ​ശ​മിക്ക് കാവിക്കൊടിയുമായി താ​ജ്മ​ഹ​ലി​നു​ള്ളി​ൽ അതിക്രമിച്ച്​ കയറി ഹിന്ദു ജാഗരൺ മഞ്ച് പ്ര​വ​ർ​ത്ത​ക​ർ

ആ​ഗ്ര: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ താ​ജ്മ​ഹ​ലി​നു​ള്ളി​ൽ കാ​വി​ക്കൊ​ടി​യു​മാ​യി അതിക്രമിച്ച് കയറി സംഘപരിവാർ സംഘടനയായ ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ. കാവിക്കൊടിയുമായി താജ്​മഹലിന്റെ പരിസരത്തെത്തിയ നാ​ലു പേ​ർ താ​ജ്മ​ഹ​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചു പ്രാർഥന നടത്തിയതായും അവകാശപ്പെട്ടു.

താ​ജ്മ​ഹ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ തേ​ജോ മ​ഹാ​ല​യ എ​ന്നു പേ​രു​ള്ള ശി​വ​ക്ഷേ​ത്ര​മാ​യി​രു​​ന്നു. കുറച്ച് വർഷങ്ങളായി ഞാൻ താജ്​മഹലിൽ എത്താറുണ്ട്​. അഞ്ച് തവണയെങ്കിലും ഇവിടെവച്ച്​ ശിവനോട് പ്രാ​ർ​ഥി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സ​ർ​ക്കാ​ർ താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് വ​രെ പ്രാ​ർ​ഥ​ന തു​ട​രു​മെ​ന്നും ഹിന്ദുജാഗരൺ മഞ്ച്​ ആഗ്ര യൂണിറ്റ് പ്രസിഡൻറ്​ ഗൗരവ് താക്കൂർ പ​റ​ഞ്ഞു.

കാ​വി​ക്കൊ​ടി വീഡിയോയും ഇവർതന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. പുറത്തുവന്ന വീഡിയോയിൽ ഗൗ​ര​വ് താ​ക്കൂ​ർ താ​ജ് കോ​ന്പൗ​ണ്ടി​ൽ ഒ​രു ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​ത് കാ​ണാം. അ​ടു​ത്തൊ​രാ​ൾ കാ​വി​ക്കൊ​ടി പി​ടി​ച്ച് നി​ൽ​ക്കു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.