Nature

വിവാഹാഭ്യർഥന നിരസിച്ചു; നടി മാൽവി മൽഹോത്രയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിന്​ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കത്തികൊണ്ട്​ കുത്തിപരിക്കേൽപ്പിച്ചു. പരിക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച രാത്രിയാണ്​ നടി മാൽവി മൽഹോത്രക്ക്​ നേരെ ആക്രമണമുണ്ടായത്​.

യോഗേശ്വർകുമാർ മഹിപാൽ എന്നയാളാണ് കൃത്യം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവസ്ഥലത്ത്​ നിന്ന്​ രക്ഷപ്പെട്ട ഇയാൾക്ക്​ വേണ്ടിയുള്ള തെരച്ചിൽ പൊലീസ്​ ആരംഭിച്ചിട്ടുണ്ട്​.

തിങ്കളാഴ്​ച രാത്രി ഒമ്പത്​ മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന്​ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന നടിയെ ഔഡി കാറിലെത്തിയ യോഗേശ്വർ തടഞ്ഞുനിർത്തി കുത്തിവീഴ്​ത്തുകയായിരുന്നു.

യോഗേശ്വർ കുമാറിനെ ഒരു വർഷമായി അറിയാമെന്നും സുഹൃത്തുകളായിരുന്നുവെന്നും നടി പൊലീസിന്​ മൊഴി നൽകി. ഈയടുത്ത്​ യോഗേശ്വർ വിവാഹഭ്യർഥന നടത്തിയെന്നും തുടർന്ന്​ ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചുവെന്നും നടി വ്യക്തമാക്കി. മാൽവിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.