Nature

നാലു വയസുകാരിയെ ദത്തെടുത്തു നടി മന്ദിര ബേദിയും ഭർത്താവും.!

പ്രശസ്ത ബോളിവുഡ് നടി മന്ദിര ബേദിയും ഭര്‍ത്താവ് രാജ് കൗശാലും നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തു, മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്, താര ബേദി കൗശാല്‍ എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പുറത്തുവിട്ടു.

അതി മനോഹരമായ വരികളിലൂടെയാണ് താരയുടെ വരവിനെ താരം വര്‍ണിച്ചത്, അവള്‍ ഞങ്ങളിലേക്ക് വന്നു, മുകളില്‍ നിന്നുള്ള അനുഗ്രഹം പോലെ. ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, താര. നാല് വയസുകാരി, നക്ഷത്രം പോലെയാണ് അവളുടെ കണ്ണുകള്‍ തിളങ്ങുന്നത്, വീറിന് സഹോദരിയായി. കൈകള്‍ തുറന്ന് സ്‌നേഹം നിറച്ച്‌ ഞങ്ങള്‍ അവളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. നന്ദിയോടെ, അനുഗ്രഹത്തോടെ- ചിത്രം പങ്കുവെച്ച്‌ മന്ദിര കുറിച്ചു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.