Nature

കോവിഡ് പ്രതിസന്ധിയിലായ തെരുവ്​ കച്ചവടക്കാർക്ക്​ വായ്​പയല്ല, സഹായ പാക്കേജാണ്​ നൽകേണ്ടത്: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തെരുവ്​ കച്ചവടക്കാർക്ക്​ വായ്​പയല്ല, സഹായ പാക്കേജാണ്​ നൽകേണ്ടതെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സ്​​ട്രീറ്റ്​ വെണ്ടേർസ്​ ആത്​മനിർഭർ നിധി യോജന പദ്ധതിയോട്​ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

‘ഇന്ന്​ യുപിയിലെ ചില തെരുവ്​ കച്ചവടക്കാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ  തെരുവ്​ കച്ചവടക്കാരെയും ചെറുകിട കച്ചവടക്കാരെയും ഗുരുതരമായി ബാധിച്ചു. അവരുടെ ഉപജീവനമാർഗവും നിലച്ചു. തെരുവ്​ കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ എന്നിവർക്ക്​ വായ്​പയല്ല, പ്രത്യേക സഹായപാക്കേജാണ്​ ആവശ്യമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ചൊവ്വാഴ്​ച പ്രധാനമന്ത്രി ന​രേന്ദ്രമോദി 3,00,000 തെരുവ്​ കച്ചവടക്കാർക്ക്​ വിഡിയോ കോൺഫറൻസ്​ വഴി വായ്​പ വിതരണം നടത്തിയിരുന്നു. തെരുവ്​ കച്ചവടക്കാരുമായി മോദി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.