Times Kerala

‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല, എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല..;ടോമിച്ചന്‍ മുളകുപാടം

 
‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല, എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല..;ടോമിച്ചന്‍ മുളകുപാടം

ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ പുറത്തുവിട്ടത്. ‘ഒറ്റക്കൊമ്പന്‍’ എന്ന പേര് നൂറോളം താരങ്ങള്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

ഈ ചിത്രത്തിന് പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയുമായി ഒരു തരത്തിലും സാമ്യമില്ല. ‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല എന്ന് ടോമിച്ചന്‍ മുളകുപാടം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് ഉണ്ടായത്. രണ്ടു ചിത്രങ്ങളും നടക്കട്ടെ, എല്ലാവിധ സഹകരണവും ഉണ്ടാകും എന്ന് നിര്‍മ്മാതാവ് പറഞ്ഞു.

Related Topics

Share this story