Times Kerala

സ്വപ്‌ന വീട് സ്വന്തമാക്കി ഹൃത്വിക് റോഷന്‍; വീടിനായി ചിലവിട്ടത് 100 കോടി രൂപ.!

 
സ്വപ്‌ന വീട് സ്വന്തമാക്കി ഹൃത്വിക് റോഷന്‍; വീടിനായി ചിലവിട്ടത് 100 കോടി രൂപ.!

ഏകദേശം 100 കോടി വിലവരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ കടലിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളാണ് താരം വാങ്ങിയത്. ഡ്യുപ്ലക്‌സ് പെന്റ്ഹൗസ് ആണ് ഒന്ന്. ഒറ്റനിലയിലുള്ള വീടാണ് മറ്റൊരെണ്ണം

ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ ആഴ്ച ആദ്യമാണ് കരാര്‍ എഴുതിയത്. അറബി കടലിനെ അഭിമുഖമാക്കിയുള്ളതാണ് വീട്. 38000 സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 6500 സ്‌ക്വയര്‍ ഫീറ്റ് ടെറസ് ഉണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 പാര്‍കിങ് സ്‌പോര്‍ടുകളും കുടുംബത്തിന് ലഭിക്കും. ജുഹു- വെര്‍സോവ ലിങ്ക് റോഡിലാണ് വീടുകള്‍ ഉള്ളത്.

Related Topics

Share this story