Nature

ഷോപ്പിംഗ് കോംപ്ലക്‌സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടപ്പാതയിലുണ്ടാക്കിയ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ചു 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തിൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യും വ​സ്ത്ര വ്യാ​പാ​രി​യു​മാ​യ ഹൈ​ദ്യോ​സ് ഹാ​ജി​യാ​ണ് മ​രി​ച്ച​ത്.

കോഴിക്കോട്ടെ ബഹുനില കോംപ്ലക്‌സിലാണ് സംഭവം നടന്നത്. ന​ട​ക്കു​ന്ന​തി​നി​ടെ ന​ട​വ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വി​ട​വി​ലൂ​ടെ ഇ​ദ്ദേ​ഹം താ​ഴെ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഹൈ​ദ്യോ​സ് ഹാ​ജി പി​ന്നീ​ട് മ​രി​ച്ചു.

കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് എ​രി​യ​യി​ൽ​നി​ന്ന് മു​ക​ൾ നി​ല​യി​ലേ​ക്കു നി​ർ​മി​ച്ച ദ്വാ​ര​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തിന് കാരണം. സം​ഭ​വ​ത്തി​ൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.