Nature

ഹത്രാസ് ബലാത്സംഗകൊലക്കേസ്: സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കാന്‍ സുപ്രീം കോടതി ഉത്തരവ്.

യുപിയിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിൽ അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിക്കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

സിബിഐയോ എസ്ഐടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച വിധിപറഞ്ഞത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.