Nature

ഹരിയാനയിൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ചെ​റു​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി‌

ഫ​രീ​ദാ​ബാ​ദ്: ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ ശ്ര​മം തടഞ്ഞ പെൺകുട്ടിയെ അക്രമികൾ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദ് ജി​ല്ല​യി​ലെ ബ​ല്ലാ​ബ്ഗ​ഡി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യായ 21കാ​രി​യാ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് കോ​ള​ജി​ന് പു​റ​ത്തെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ വാഹനത്തിലെത്തിയ പ്രതി തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇത്​ തടഞ്ഞ പെൺകുട്ടിയെ സംഭവ സ്​ഥലത്തുവെച്ചുതന്നെ വെടിവെച്ചുവീഴ്​ത്തി. പെ​ണ്‍​കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മേ​വ​ട്ട് സ്വ​ദേ​ശി​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 21കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും പ്ര​തി​യും പ​രി​ച​യ​ക്കാ​രാ​ണെ​ന്ന് തെ​ളി​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.