Nature

അവിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് ശിശു പരിപാലന അവധി എടുക്കാം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ന്യൂഡൽഹി: അവിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് ശിശു പരിപാലന അവധി എടുക്കാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സർക്കാർ ജീവനക്കാർക്ക് ജീവിത സൗകര്യമൊരുക്കുന്നതിനുള്ള പുരോഗമനപരമായ പരിഷ്കരണമാണിത്.

അവിവാഹിതരോ വിധവയോ വിവാഹ മോചിതരോ ആയവർ അവിവാഹിതരായ രക്ഷകർത്താവിന്‍റെ പരിധിയിൽ ഉൾപ്പെടുമെന്നും അതിനാൽ ഒരു കുട്ടിയെ ഒറ്റക്ക് പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

നേരത്തെ, ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും പൊതുസമൂഹത്തിൽ വേണ്ടത്ര അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശിശു പരിപാലന അവധിയിലുള്ള ഒരു ജീവനക്കാരന് ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ ആസ്ഥാനത്ത് നിന്ന് പുറത്തു പോകാൻ സാധിക്കും. ആദ്യ 365 ദിവസത്തേക്കുള്ള 100 ശതമാനം അവധി ശമ്പളവും അടുത്ത 365 ദിവസത്തേക്ക് 80 ശതമാനം അവധി ശമ്പളവും നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.