Times Kerala

നീതി നിഷേധത്തിനെതിരെയൊരു ഒറ്റയാൾ സമരം

 
നീതി നിഷേധത്തിനെതിരെയൊരു ഒറ്റയാൾ സമരം

തിരുവനന്തപുരം :ഇത് നീതി നിഷേധത്തിനെതിരെയുള്ള ഒറ്റയാൾ സമരമാണ് . മഴയും വെയിലുമേറ്റ് ഈഞ്ചയ്ക്കലുള്ള ഒരു സ്വകാര്യ പെട്രോൾ പമ്പിനു  മുന്നിൽ പ്രീത നടത്തിയ ഒറ്റയാൾ സമരം .ഒരു മാധ്യമങ്ങളും അവിടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയില്ല. എത്തുന്നവരുടെ വാർത്തയോ പുറം ലോകം അറിയുന്നുമില്ല .കാരണം പമ്പ് ഉടമ തന്റെ സ്വാധീനം ഉപയോഗിച് ഉയരുന്ന ശബ്ദങ്ങളെ എല്ലാം അടിച്ചമർത്തിയിട്ടുമുണ്ടാവും

ഇനി വള്ളക്കടവ് സ്വദേശി പ്രീത എന്തിനാണ് സമരം ചെയുന്നത് എന്ന് അറിയണ്ടേ ?ലോക്ക് ഡൌൺ കാലത്ത് ജോലി ചെയ്യുന്നവർക് വേതനം നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ് .അങ്ങനെ വരുമ്പോൾ പ്രീതയടക്കമുള്ളവർ ലോക്ക് ഡൗൺ സമയത്ത് വിയർപ്പൊഴികിയിരുന്നു .പമ്പ് ഉടമ ശമ്പളം നൽകാത്തതിൽ പ്രീതയടക്കളമുള്ളവർ ചോദ്യം ചെയ്തിരുന്നു. ലോക്ക് ഡൌൺ കാലത്തേ വേതനം നൽകണമെന്ന ന്യായമായ ആവശ്യം പമ്പ് ഉടമ ചെവികൊണ്ടില്ല. മാത്രമല്ല ,വേതനം ആവശ്യപ്പെട്ടതിന് പ്രീതയേയും മറ്റുസഹപ്രവർത്തകരെയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടു .

രോഗിയായ ഭർത്താവ് , രണ്ട് പെണ്മക്കൾക് തൊഴിലില്ല ,സഹോദരിയുടെ രോഗിയായ മകളെ നോക്കേണ്ട ചുമതലയും സഹോദരിയുടെ മരണ ശേഷം പ്രീതയിലെത്തി ,കൂടെ ലോക്ക് ഡൌൺ എല്ലാവരെയും എന്നെ പോലെ പ്രീതയെയും രൂക്ഷമായി തന്നെ ബാധിച്ചു ഈ സാഹചര്യത്തിലാണ് ചെയ്ത ജോലിയുടെ വേതനം, എന്ന ന്യായമായ ആവശ്യം പ്രീത ഉന്നയിച്ചത് .എന്നാൽ, അത് നൽകാൻ പെട്രോൾ പമ്പ് ഉടമ തയ്യാറായതുമില്ല . സൂചന പണിമുടക്ക് ആദ്യം നടത്തി പ്രേതിഷേധിയ്ച്ചെങ്കിലും ഫലമുണ്ടായില്ല ഏറ്റവും ഒടുവിൽ രക്ഷയില്ലാതെയാണ് പെട്രോൾ പാമ്പിന് മുന്നിൽ നിരാഹാരം ആരംഭിച്ചത് . പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുപോലും പമ്പ് ഉടമ ഭീക്ഷണിപ്പെടുത്തി ഫോൺ രൂപത്തിൽ , വിവിധ വ്യക്തികളിലൂടെയും നേരിട്ടുമെല്ലാം അയാൾ ഭീക്ഷണിപ്പെടുത്തി .

ഒപ്പം എല്ലാ പെട്രോൾ പമ്പിലും തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രീത തുറന്ന് പറയുന്നു . മണിക്കൂറുകൾ നീണ്ട ജോലിയ്ക്കിടയിൽ ഒന്ന് ഇരിക്കാനുള്ള സജ്ജീകരണങ്ങളോ വിശ്രമിക്കാനുള്ള സാഹചര്യങ്ങളോ ഒന്നും പെട്രോൾ പമ്പ് തൊഴിലാളികൾക്ക്‌ ലഭിക്കാറില്ലെന്ന് പ്രീത പറയുന്നു. തിരുവനന്തപുരം മേയർ , മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നതായും പ്രീത വ്യക്തമാക്കി .മേയർ കെ ശ്രീകുമാർ ഇടപെട്ടെങ്കിലും പെട്രോൾ പമ്പ് ഉടമ ഒത്തുതീർപ്പിനു തയാറായില്ല .ഏകദേശം ഒരാഴ്ച്ച നീണ്ടു നിന്ന നിരാഹാര സമരത്തിന് ശേഷം കുഴഞ്ഞു വീണ പ്രീതയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നീതി നിഷേധത്തിനെതിരെയൊരു ഒറ്റയാൾ സമരം

ഇങ്ങനെ ഒരുപാട് ഒറ്റപ്പെട്ട ശബ്‌ദങ്ങൾ നമുക്ക് ചുറ്റുമുണ്ട് .പ്രീത ഒരു ഉദാഹരണം മാത്രമാണ് .കോർപറേറ്റ് മുതലാളിമാരുടെ ഇരകളായി മാറുന്ന ഒട്ടനവധി ആളുകളും അവരുടെ ശബ്‌ദവും മാധ്യമങ്ങൾ പോലും ഏറ്റെടുക്കാറില്ല നിരാഹാരം ഇരുന്നത്കൊണ്ട് അവർക്ക് എന്തെകിലും അത്യാപത്ത് സംഭവിച്ചാൽ മാത്രം, അത് വാർത്തയാവും ചർച്ചകളാവും. എന്നാൽ അത്തരമൊരു സാഹചര്യത്തിലേക്ക് പലരെയും എത്തിക്കാതിരിക്കാനുള്ള ശ്രമം സമൂഹത്തിൽ കാണാറില്ല

Related Topics

Share this story